വടക്കാങ്ങര(മലപ്പുറം): നാലു ചുമരുകൾക്കുള്ളിൽ നിന്ന് ലഭിക്കുന്ന ഒന്ന് എന്നതിനപ്പുറം താനുൾക്കൊള്ളുന്ന സമൂഹത്തിൻറെ വ്യത്യസ്തതകളെയും പ്രയാസങ്ങളെയും ഉൾക്കൊണ്ട് ഒരു സാംസ്കാരിക മുന്നേറ്റം സാധ്യമാക്കുന്നതാകണം വിദ്യാഭ്യാസമെന്ന് കോട്ടക്കൽ എം.എൽ.എ. ആബിദ് ഹുസൈൻ തങ്ങൾ അഭിപ്രായപ്പെട്ടു.വടക്കാങ്ങര ടാലൻറ് പബ്ലിക് സ്കൂളിൽ ഹിക്മ ടാലൻറ് സെർച്ച് എക്സാം അഖിലേന്ത്യാ അവാർഡ്ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പരീക്ഷകളിൽ വിജയിക്കുന്നതിനപ്പുറം സാമൂഹികപ്രതിബദ്ധത കൂടി ഉണ്ടായിത്തീരുമ്പോഴേ വിദ്യാഭ്യാസം സാർത്ഥകമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐ.ഇ.സി.ഐ. ചെയർമാൻ ഡോ. ആർ യൂസഫ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കുറെയേറെ ചോദ്യോത്തരങ്ങൾ പഠിച്ച് ഏറ്റവും കൂടുതൽ ഉത്തരങ്ങൾ നൽകി നൽകി ഒരു ടോപ്പർ ആക്കി മാറ്റുക എന്നതല്ല, മറിച്ച് വിദ്യാർത്ഥികളുടെ തലമുറയെ തങ്ങൾ ഉയർത്തിപ്പിടിക്കേണ്ട മൂല്യങ്ങൾ ജീവിതത്തിൽ ആവാഹിക്കാൻ പ്രാപ്തരാക്കുക എന്നുള്ളതാണ് ഹിക്മ ടാലൻറ് സെർച്ച് എക്സാമിനേഷന്റെ ലക്ഷ്യമെന്ന് അദ്ദേഹം പ്രസ്താവിച്ചു.
ജമാഅത്തെ ഇസ് ലാമി സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായ ശൈഖ് മുഹമ്മദ് കാരക്കുന്ന് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. മനുഷ്യൻ നന്നായാൽ കുടുംബം നന്നാവും; കുടുംബം നന്നായാൽ സമൂഹവും സമൂഹം നന്നായാൽ രാജ്യവും അതുവഴി ലോകവും നന്നായിത്തീരും.നല്ല മനുഷ്യരെ സൃഷ്ടിക്കലായിരിക്കണം വിദ്യാഭ്യാസത്തിൻറെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ഹിക്മ പരീക്ഷയിൽ മികവു പുലർത്തിയ സ്ഥാപനങ്ങൾക്കുള്ള അവാർഡ്ദാനം പെരിന്തൽമണ്ണ എം.എൽ.എ. മഞ്ഞളാംകുഴി അലി നിർവ്വഹിച്ചു.
അതിഥികൾക്ക് ടാലന്റ് പബ്ലിക് സ്കൂൾ സ്റ്റുഡൻറ്സ് ടീം ഗാർഡ് ഓഫ് ഓണർ നൽകി.മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.റഷീദലി ടി.കെ. മങ്കട ബ്ലോക്ക് പ്രഞ്ചായത്ത് പ്രസി. സഈദ എലിക്കോട്ടിൽ, മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് മെമ്പർഹൻഷില പട്ടാക്കൽ,എഴുത്തുകാരനും സിനിമാ സംവിധായകനുമായ സമദ് മങ്കട,ജമാഅത്തെ ഇസ് ലാമി ഏരിയാ പ്രസി. മുംതാസ് അലി,വടക്കാങ്ങര പി.ജെ.അമീർ അബ്ദുൽ ഗഫൂർ തങ്ങൾ, അനസ് കരുവാട്ടിൽ എന്നിവർ സംസാരിച്ചു.
കേരള മദ്റസ എജുക്കേഷൻ ബോർഡ് ചെയർമാൻ സുശീർ ഹസൻ, അസി.ഡയറക്ടർ ഡോ. ജലീൽ മലപ്പുറം, അക്കാദമിക് കൗൺസിൽ സംസ്ഥാന പ്രസി. അസൈനാർ മാസ്റ്റർ, മദ്റസ മാനേജ്‌മെന്റ് കൗൺസിൽ സംസ്ഥാന പ്രസി. എം. സിബ്ഗതുല്ല, മദ്റസ എജുക്കേഷൻ ബോർഡ് മെമ്പർ നൗഷാദ് മുഹ് യിദ്ദീൻ, അക്കാഡമിക് കൗൺസിൽ സംസ്ഥാന സിക്രട്ടറി മൊയ്തീൻ കുന്നക്കാവ്,അക്കാദമിക് കൗൺസിൽ ജില്ലാ പ്രസി. റഹീം പാലോളി, മാനേജ്മെന്റ് കൗൺസിൽ ജില്ലാ പ്രസി. സലീം ശാന്തപുരം, ടാലന്റ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഡോ. സിന്ധ്യ ഐസക്, വടക്കാങ്ങര ഈസ്റ്റ് ഖാദി എ.സിദ്ദീഖ് ഹസൻ മൗലവി അവാർഡ്ദാനം നിർവ്വഹിച്ചു.
ഹിക്മ ബോർഡ് മെമ്പർ ബശീർ തൃപ്പനച്ചി റിപ്പോർട്ട് അവതരിപ്പിച്ചു മജ് ലിസ് സെക് ഷൻ ഓഫീസർമാരായനൗഷാദ് മേപ്പാടി, സിദ്ദീഖുൽ അക്ബർ, ത്യsങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി