കോഴിക്കോട്: ലഹരി മരുന്നു പരിശോധനയ്ക്ക് എത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ പ്രതിയുടെ പരാക്രമം. കോഴിക്കോട് കൊയിലാണ്ടിയിലാണ് പ്രതി എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് സ്വന്തം കൈ ഞരമ്പ് മുറിച്ചത്.
കൊയിലാണ്ടി പെരുവട്ടൂരിൽ മൊയ്തീൻ എന്നയാളാണ് എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ഇയാളുടെ പക്കൽ നിന്ന് ഹാൻസും കഞ്ചാവും എക്സൈസ് സംഘം കണ്ടെടുത്തു.
ഇയാളുടെ താമസ സ്ഥലത്ത് എത്തിയ എക്സൈസ് സംഘത്തിലെ സിവിൽ എക്സൈസ് ഓഫീസർ മാരായ രതീഷ് എ.കെ, ഷിജു ടി. രാകേഷ്ബാബു എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. മൂന്ന് ഉദ്യോഗസ്ഥരെയും പ്രതിയെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.