Local

തട്ടി കൊണ്ട് പോവൽ കഞ്ചാവ് മോഷണം തുടങ്ങിയകേസിലെ പ്രതികളെ കോഴിക്കോട് സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് പിടികൂടി പോലീസിൽ ഏൽപ്പിച്ചു

ക്വട്ടേഷൻ വാങ്ങി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻശ്രമം, കഞ്ചാവ് മോഷണം തുടങ്ങിയ കേസിലെപ്രതികൾ പിടിയിൽ

കോഴിക്കോട്: കക്കോടിയിൽ നിന്നും യുവാവിനെ തട്ടികൊണ്ടു പോയ ക്വട്ടേഷൻ സംഘത്തിലെ ഒരാൾ കൂടി പോലീസ് പിടിയിൽ ബേപ്പൂർ പൂന്നാർ വളപ്പ് ചെരക്കോട്ട്
സ്വദേശി ആട്ടി ഷാഹുൽ എന്ന ഷാഹുൽ ഹമീദ് (31വയസ്സ്) നെയാണ് കോഴിക്കോട് സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ചേവായൂർ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.കക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിലത്തെ ബസ്സ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന ബാലുശ്ശേരി ഉണ്ണിക്കുളം സ്വദേശിയായ യുവാവിനെ ഇന്നോവയിലെത്തിയ നാലു പേർ ചേർന്ന് തട്ടികൊണ്ടു പോയി ക്രൂരമായി മർദ്ധിച്ച് എടവണ്ണ പാറയിൽ ഉപേക്ഷിക്കുകയുമായിരുന്നു.

തുടർന്ന് ചേവായൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇൻസ്പെക്ടർ കെ.കെ ബിജുവിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുക യും ചെയ്തു.തുടർന്ന് ഇന്നോവ കാർ കണ്ടെത്തു കയും വാഹനം വാടകയ്ക്ക് ടൂറിനായി വാടകക്ക് കൊടുത്ത താണെന്നും പറഞ്ഞു.ഇന്നോവ വാടകക്ക് എടുത്ത സംഘത്തെ കുറിച്ച് മനസ്സിലാക്കുകയും ചെയ്തു.

പിന്നീട് പ്രതികളായ കൊണ്ടോട്ടി സ്വദേശികളായ സാലി ജമീലിനെയും മുഹമ്മദ് ഷബീറിനെയും പിടികൂടുകയും മറ്റ് രണ്ട് പേരെ കുറിച്ച് സൂചന ലഭിക്കുകയും ചെയ്തു.
ഇവർക്കായി അന്വേഷണം നടത്തിയെങ്കിലും ഒരാൾ വിദേശത്തേക്ക് കടക്കുകയും ഷാഹുൽ ഒളിവിൽ കഴിയുകയുമായിരുന്നു.കഴിഞ്ഞ ദിവസം ഷാഹുൽ രാമനാട്ടുക്കര ഭാഗത്ത് ഉണ്ടെന്ന രഹസ്യവിവരം ലഭിച്ച പോലീസ് സ്ഥലത്തെത്തിയപ്പോൾ സുഹൃത്തും നിരവധി മോഷണ ലഹരിമരുന്ന് കേസിലെ പ്രതിയായ നു ബിൻ അശോകിനൊപ്പം രഹസ്യ സങ്കേതത്തിൽ ഒളിച്ചിരുന്ന് ലഹരിമരുന്ന് ഉപയോഗിച്ച ശേഷം മറ്റൊരു ലഹരി മാഫിയ സംഘവുമായുള്ള ഏറ്റുമുട്ടലിൽ മുഖത്ത് ബ്ലേഡ് കൊണ്ട് ഉണ്ടായ മാരകമായ മുറിവും ഉണ്ടായിരുന്നു.വൈദ്യ പരിശോധനയിൽ നാലുതുന്നികെട്ടുകളും വേണ്ടിവന്നു.ഇവരുടെ പരാതിയിൽ ആക്രമിച്ച സംഘത്തെ പോലീസ് അന്വേഷിച്ച് വരുന്നുണ്ട്. നു ബിൻ അശോകിനെ ഫറോക്ക് പോലീസിൽ ഏൽപ്പിച്ചു.ഇയാൾക്ക് നിരവധി വാറണ്ട് നിലവിലുണ്ട്.ഇയാളും പോലീസിൻ്റെ കണ്ണുവെട്ടിച്ച് ഒളിച്ചു നടക്കുകയായിരുന്നു.

ഷാഹുലിനെ ചോദ്യം ചെയ്തതിൽ നിന്നും
തൻ്റെ സുഹൃത്തിൻ്റെ സഹോദരിക്ക് നിരന്തരം അശ്ലീല സന്ദേശം അയച്ചതിൻ്റെ പേരിലായിരുന്നു ക്വട്ടേഷൻ എന്നും.ക്വട്ടേഷൻ ലഭിച്ച ശേഷം ഇയാളെ തട്ടിക്കൊണ്ടുപോകാൻ പലതവണ ശ്രമിച്ചെങ്കിലും കൂടെ മറ്റു ആളുകൾ ഉള്ളതിനാൽ പരാജയപ്പെടുകയായിരുന്നെന്നും പോലീസിനോട് പറഞ്ഞു.

അന്വേഷണ സംഘത്തിൽ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്,ഹാദിൽ കുന്നുമ്മൽ,ശ്രീജിത്ത് പടിയാത്ത്,സുമേഷ് ആറോളി,അർജുൻ എ.കെ, രാകേഷ് ചൈതന്യം, ചേവായൂർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ സജി.എം,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുമേഷ് നന്മണ്ട,ശ്രീരാഗ് എസ് എന്നിവരായിരുന്നു.

നിരവധി കഞ്ചാവ് മോഷണ കേസിലെ പ്രതിയായ ചേലേമ്പ്ര അന്തിക്കാടൻ കുഴിയിൽ നുബിൻ അശോകിനെ കോഴിക്കോട് സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് പിടികൂടി ഫറോക്ക് പോലീസിൽ ഏൽപ്പിച്ചു.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻ്റ് ചെയ്തു.ബൈക്ക് മോഷണം,ചന്ദന കടത്ത്, അടിപിടി, കത്തികുത്ത് തുടങ്ങിയ കേസുകൾ നിപുണിൻ്റെ പേരിലുണ്ടായിരുന്നു. വാറണ്ട് നിലവിലുള്ള ഇയാൾ പോലീസിൻ്റെ കണ്ണുവെട്ടിച്ച് ഒളിച്ചു കഴിയുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!