കുന്ദമംഗലത്തിന് ഇനി പുതിയ ഷോപ്പിംങ് അനുഭവം ; പാലക്കൽ മാൾ ഈ മാസം 21 മുതൽ തുറന്ന് പ്രവർത്തിക്കും
ആധുനിക സൗകര്യങ്ങളുടെ തലയെടുപ്പുമായി പാലക്കൽ മാൾ കുന്ദമംഗലത്ത് പ്രവർത്തനം തുടങ്ങുന്നു. കുന്ദമംഗലം യു പി സ്കൂളിന് സമീപത്താണ് പാലക്കൽ മാൾ പ്രവർത്തനം തുടങ്ങുന്നത്. ജീവകാരുണ്യ പ്രവർത്തന രംഗത്തെ സജീവ സാന്നിധ്യമായ പാലക്കൽ അബൂബക്കറിൻ്റെ നേതൃത്വത്തിലുള്ള പാലക്കൽ ഗ്രൂപ്പിൻ്റെ സ്വപ്ന പദ്ധതിയാണ് ഷോപ്പിംങ് മാൾ. പ്രമുഖ
ബ്രാൻഡുകളുടെ ഫ്രാഞ്ചൈസികൾ ഉൾപ്പെടുത്തി കുന്ദമംഗലത്തിന് പുതിയ ഷോപ്പിംങ് അനുഭവം നൽകുന്ന രീതിയിലാണ് മാൾ സജ്ജീകരിച്ചിരിക്കുന്നത്.ആധുനിക രീതിയിലുള്ള തിയേറ്റർ, 40ൽഅധികം പ്രമുഖ കമ്പനികളുടെ ഷോറൂം,ഫുഡ് കോർട്ട്, എന്റർടൈൻമെന്റ് ഏരിയ,എട്ടു നിലകളിലേക്കും എസ്കലേറ്റർ,വിശാലമായ പാർക്കിംഗ് സംവിധാനം മാളിൽ ഒരുക്കിയിട്ടുണ്ട്
ഈമാസം 21 ന് രാവിലെ 9 മണിക്ക് നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പാലക്കൽ മാൾ നാടിന് സമർപ്പിക്കും.നിപ ജാഗ്രതയുടെ ഭാഗമായി സർക്കാറും,ആരോഗ്യ വകുപ്പും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുകയെന്ന് മാനേജ് പ്രതിനിധികൾ അറിയിച്ചു.
ഉദ്ഘാടന ചടങ്ങിന്റെ വിശദാംശങ്ങൾ അറിയിക്കാനായി കുന്ദമംഗലത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പാലക്കൽ അബൂബക്കർ, പി ശിഹാബ്, എ കെ കോയ, എൻ ഞ്ചീനിയർ അബ്ദുൽ മുനീർ, പാലക്കൽ കബീർ, കായക്കൽ അഷ്റഫ് എന്നിവർ പങ്കെടുത്തു.