വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന മൊകവൂരിലെ പിജി ലൈബ്രറി & റീഡിംഗ് റൂം ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി ശശീന്ദ്രൻ നിർവഹിച്ചു. വാർഡ് കൗൺസിലർ എസ് എം തുഷാര അദ്ധ്യക്ഷയായി. നാലാം വാർഡ് കൗൺസിലർ
വി പി മനോജ് മുഖ്യ ഭാഷണം നടത്തി. വാർഡ് വികസന സമിതി കൺവീനർ സി വി ആനന്ദകുമാർ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി സുരേഷ് ബാബു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായഒ കെ യു നായർ,എ സുധാകരൻ, കെ മനോജ്, കെ സുനിൽ കുമാർ, കുടുംബശ്രീ എഡിഎസ് ബിന്ദു പാലോത്ത്, ലൈബ്രറി പ്രസിഡന്റ് പി രഘുനാഥൻ, സെക്രട്ടറി പി മുരളീധരൻ എന്നിവർ സംസാരിച്ചു.