തിരുവനന്തപുരം : പ്രൈവറ്റ് ബസ് ചാര്‍ജ് വര്‍ധനവിനു സ്റ്റേ. ഹൈകോടതി സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു. സർക്കാർ നൽകിയ അപ്പീലിലാണ് ഉത്തരവ്. ബസ്സ് ചാർജ് ഇനി വർധിപ്പിക്കാൻ ആവില്ല
നേരത്തെ കോവിഡ് പശ്ചാത്തലത്തിൽ ലോക്ക് ഡൗണിൽ ബസ്സുകൾ ഓടുന്നതിൽ സർക്കാർ ടിക്കറ്റ് നിരക്ക് കൂട്ടുകയും. മിനിമം ചാർജ് 8 ഇൽ നിന്നും 12 ആക്കി ഉയർത്തുകയും ചെയ്തിരുന്നു. എന്നാൽ ലോക്ക് ഡൗണിൽ ഇളവുകൾ വന്നതോടെ സർക്കാർ തീരുമാനം പിൻവലിക്കുകയായിരുന്നു.
എന്നാൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാതെ മുന്നോട്ട് പോകാൻ സാധിക്കില്ലായെന്നു പറഞ്ഞു കൊണ്ട് പ്രൈവറ്റ് ബസ്സ് ഓട്ടം നിർത്തുകയും കോടതിയെ സമീപിക്കുകയും ചെയ്തു ഇതേ തുടർന്ന് അനുകൂലമായി വന്ന വിധിയെ തുടർന്ന് ഓട്ടം തുടങ്ങിയിരുന്നു. ഇതിനെതിരെ സർക്കാർ കൊടുത്ത അപ്പീൽ പരിഗണിച്ച് വിധിയ്ക്ക് സ്റ്റേ വന്ന സാഹചര്യത്തിൽ പ്രൈവറ്റ് ബസ്സ് ഇനി നിരത്തിലറങ്ങുമോ എന്നത് കണ്ടറിയേണ്ടി വരും.