കന്യാകുമാരി: നൃത്തസംഘം സഞ്ചരിച്ച കാർ ബസുമായി കൂട്ടിയിടിച്ച് നാലു പേർ മരിച്ചു ഏഴു പേർക്ക് ഗുരുതരമായി പരുക്ക്. ഇന്നു രാവിലെ നാഗർകോവിൽ – തിരുനെൽവേലി ദേശീയപാതയിൽ വെള്ളമടം എന്ന സ്ഥലത്തു വച്ചാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാർ, സർക്കാർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ ഡ്രൈവർ ഉൾപ്പെടെ നാലു പേർ സംഭവസ്ഥലത്തു തന്നെ മരിച്ചു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക വിവരം.
തൃച്ചന്തൂർ ഭാഗത്ത് നൃത്തപരിപാടിയിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന സംഘം.നൃത്തപരിപാടിക്കു ശേഷം രാവിലെ അഞ്ച് മണിയോടെയാണ് ഇവർ മടങ്ങിയത്. വാഹനത്തിനുള്ളിൽ 11 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 10 പേർ കന്യാകുമാരി സ്വദേശികളും ഒരാൾ മലയാളിയുമാണെന്നാണ് വിവരം. അപകടത്തിൽപ്പെട്ടവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.