തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിലെ ജാഗ്രത തുടർന്നില്ലെങ്കിൽ സംസ്ഥാനത്തെ രോഗാവസ്ഥ കൈ വിട്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .നിലവിൽ കേരളത്തിൽ ഇതര സംസ്ഥാനത്തെ മലയാളികൾ എത്തിയതോടെ ജാഗ്രത വർധിപ്പിക്കുകയാണ്. രോഗ ബാധിതരായ 70 ശതമാനം ആളുകളും ഇതര സംസ്ഥാനത്തു നിന്ന് വന്ന മലയാളികളാണ് എന്ന കണക്ക് പത്ര സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് എത്തിയ 33000 ആളുകളിൽ 19000 പേർ രാജ്യത്തെ മറ്റു റെഡ്‌സോണുകളിൽ നിന്നും സംസ്ഥാനത്ത് എത്തിയവരാണ്. നിലവിൽ രോഗ ബാധിതരിൽ 32ൽ 23 പേർക്കും സംസ്ഥാനത്തിനു പുറത്തുനിന്നാണ് രോഗം പിടിപെട്ടിരിക്കുന്നത് ആയതിനാൽ സംസ്ഥാനത്ത് മുഴുവൻ എത്തിച്ചേരുന്ന ഇത്തരം ആളുകൾ ഹോം കൊറന്റൈനിൽ പോകണമെന്ന് അദ്ദേഹം പത്ര സമ്മേളനത്തിൽ പറഞ്ഞു.
വീട്ടിലുള്ളവരുമായി പോലും ഇവർ ബന്ധപ്പെടാനും പാടില്ലായെന്നു അദ്ദേഹം കൂട്ടി ചേർത്തു. നിലവിൽ ചെന്നൈയില്‍നിന്ന് വന്ന ആറുപേര്‍, മഹാരാഷ്ട്രയില്‍നിന്ന് വന്ന നാലുപേര്‍, നിസമുദ്ദീനില്‍നിന്ന് വന്ന രണ്ടുപേര്‍, വിദേശത്തുനിന്ന് വന്ന 11 പേര്‍ എന്നിങ്ങനെയാണ് . കണക്കുകൾ ഒപ്പം 9 പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. ജാഗ്രത കുറവ് കാണിച്ചാൽ എത്ര പെട്ടെന്നാവും വ്യാപനം എന്നത് നമ്മുടെ മുൻപിൽ തന്നെ ഉദാഹരണമായി ഉണ്ടെന്ന കാര്യം കാസർഗോഡ് സ്വദേശിയുടെ ദുരവസ്ഥ ചൂണ്ടി കാണിച്ച് ഓർമപ്പെടുത്തി.