കൊറോണ കാലത്ത് സാമൂഹിക അകലം പാലിക്കാനും സമ്പര്‍ക്കം ഒഴിവാക്കാനും വേണ്ടി നിരവധി മാര്‍ഗങ്ങളാണ് ജനങ്ങള്‍ കണ്ടെത്തിയത്. അതില്‍ വെത്യസ്്ഥമായ ഒന്നാണ് റേഷന്‍ കടകളില്‍ അരിയും സാധനങ്ങളും സഞ്ചിയിലേക്കെത്തിക്കാനുള്ള പുതിയ ഈ മാര്‍ഗം. സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കി നിശ്ചിത അകലം പാലിച്ചുകൊണ്ട് ആളുകള്‍ക്ക് സുരക്ഷിതമായി സാധനങ്ങള്‍ വാങ്ങാനാണ് പല റേഷന്‍കടകളും ഇത്തരത്തില്‍ വലിയ ഒരു പൈപ്പ് സ്ഥാപിച്ചത്. ഐഡിയ ഉദിച്ചതുമുതല്‍ സാമൂഹ്യമാധ്യമങ്ങളില്‍ ടെക്‌നിക് വലിയ ഹിറ്റായി. തുടര്‍ന്ന് പലകടകളിലേക്കും ഇത് വ്യാപിച്ചു.
പൈപ്പിലൂടെ അരിയും പഞ്ചസാരയുമെല്ലാം ഇടും. താഴെ സഞ്ചി വച്ചാല്‍ പരിപാടി എളുപ്പം. സാധനം വാങ്ങുന്നയാളുടെ പൂര്‍ണ സഹകരണം ഉണ്ടെങ്കില്‍ നല്ല ഒരു പ്രവത്തിയാണ് ഇത് എന്നാണ് ജനങ്ങള്‍ പറയുന്നത്.