മുക്കം: തിരുവമ്പാടി മണ്ഡലത്തിൽ ഭാവിയിൽ നടപ്പാക്കേണ്ട വികസന പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി വികസന കോൺക്ലേവ് സംഘടിപ്പിച്ചു. എം എൽ എ ലിൻേറാ ജോസഫിൻ്റെ നേതൃത്വത്തിലായിരുന്നു കോൺക്ലേവ്. മുക്കം ഓർഫനേജ് ഓൾഡ് സ്റ്റുഡസ് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കൃഷി, മൃഗസംരക്ഷണം, കല – സാസ്കാരം, കായികം, പശ്ചാത്തല വികസനം, വയോജനം, പൊതുവിദ്യാഭ്യാസം, ആരോഗ്യം, മാലിന്യ സംസ്കരണം, കുടിവെള്ളം, ദുരന്തനിവാരണം, വനിത-കുടുംബശ്രീ, പട്ടിക വിഭാഗ ക്ഷേമം, ഊർജ്ജം തുടങ്ങിയ 14 വ്യത്യസ്ത മേഖലകളിൽ വിദഗ്ധരുടെ മേൽനോട്ടത്തിൽ പാനൽ ചർച്ചകൾ നടന്നു. ഈ ചർച്ചകൾ ക്രോഡീകരിച്ച് അവതരിപ്പിക്കുകയും മികച്ച ആശയങ്ങൾ തെരഞ്ഞെടുക്കുകയും ചെയ്തു.
കോൺക്ലേവ് സംസ്ഥാന പ്ലാനിംഗ് ബോർഡ് മെമ്പർ ഡോ; കെ രാംകുമാർ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 50 വർഷത്തിനിടക്ക് കേരളത്തിൻ്റെ വളർച്ച അദ്ഭുതകരമായിരുന്നു എന്ന് അദ്ധേഹം പറഞ്ഞു. ഇന്ന് ഏറ്റവും ഉയർന്ന പ്രതിശീർഷ വരുമാനമുള്ള സംസ്ഥാനങ്ങളിൽ ആറാം സ്ഥാനത്ത് എത്താൻ കേരളത്തിന് സാധിച്ചതായും വിദേശ രാജ്യങ്ങളോട് കിടപിടിക്കുന്ന പ്രതിശീർഷ വരുമാനം നേടാൻ സാധിച്ചതായും അദ്ധേഹം പറഞ്ഞു.ഉൽപ്പാദന മേഖല പ്രതീക്ഷിച്ച രീതിയിൽ വളരാത്തത് വലിയ പ്രതിസന്ധിയാണ്.ഇതിന് പരിഹാര നടപടികൾ സ്വീകരിക്കണം. തൊഴിലില്ലായ്മയിൽ നിന്ന് വലിയ രീതിയിൽ മോചനം നേടാൻ കേരളത്തിന് കഴിഞ്ഞ 10 വർഷത്തിനിടെ സാധിച്ചത് വലിയ നേട്ടമാണ്. 2017ൽ നഗര മേഖലയിൽ തൊഴിലില്ലായ്മ 13.5 ശതമാനമായിരുന്നങ്കിൽ ഇന്ന് 6.7 ശതമാനമായി.ഗ്രാമീണ മേഖലകളിൽ 10 വർഷം മുമ്പ് 11 ശതമാനമായിരുന്നത് ഇന്ന് 7 ശതമാനമായി കുറഞ്ഞതായും അദ്ധേഹം പറഞ്ഞു.
ചടങ്ങിൽ ലിൻേറാ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.വി.വസീഫ്, ടി.വിശ്വനാഥൻ, വി.കെ വിനോദ്, വി.കുഞ്ഞാലി, കെ.മോഹനൻ, ടാർസൺ ജോസ്, അഡ്വ.കെ.പി ചാന്ദ്നി, ജി.അബ്ദുൽ അക്ബർ തുടങ്ങിയവർ സംബന്ധിച്ചു.
വിവിധ മേഖലകളിലെ വിദഗ്ധരായ സി.പ്രകാശ്, ഡോ;നീന കുമാർ, ഡോ; ജയിംസ് പോൾ, കെ.പി ബാബു, പി.ബി ബൈജു, ഡോ; ഹഫീഫ ടാംടൺ, ഡോ; പരമേശ്വരൻ, സി.സുരേഷ് ബാബു, മണലിൽ മോഹനൻ, അബ്ദുൽ ഹമീദ്, എം.എ ഗഫൂർ, വി.മോയി, നയീം, എം.ജി സുരേഷ് തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി

