ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത് ആന്റണി വര്‍ഗീസ് കേന്ദ്ര കഥാപാത്രമായ ചിത്രം അജഗജാന്തരം മൂന്നാഴ്ചക്കുള്ളില്‍ 25കോടി കളക്ഷന്‍ നേടി
750 ല്‍ അധികം ഷോകളാണ് മൂന്നാം വാരത്തിലും സിനിമ കളിക്കുന്നത്. കൊവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്ന ഭീതി നിലനില്‍ക്കെ വെറും 50 ശതമാനം പ്രവേശനാനുമതിയിലാണ് ചിത്രം ഈ വിജയം കരസ്തമാക്കിയിരിക്കുന്നത്.ചിത്രത്തിന്റെ സാങ്കേതിക വശത്തെക്കുറിച്ചും സൗണ്ടും മിക്‌സിങ്ങിനെക്കുറിച്ചും അടക്കം മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഡിസംബര്‍ 23ന് 198 സ്‌ക്രീനുകളിലായാണ് ചിത്രം റിലീസ് ചെയ്തത്. കേരളത്തില്‍ റിലീസ് ചെയ്തതിന് പിന്നാലെ ഗള്‍ഫില്‍ സിനിമ റിലീസ് ചെയ്തിരുന്നു. 24 മണിക്കൂറിനുള്ളില്‍ ഒരു നാട്ടിന്‍പുറത്തെ ഉത്സവ പറമ്പില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.