കാസ്റ്റ് എവേ’യിലെ വോളി ബോള്‍ പന്ത് ലേലം ചെയ്തു. ലോസ് ആഞ്ചലസിലെ പ്രോപ് സ്റ്റോറാണ് വില്‍സണ്‍ എന്ന പന്തിനെ ലേലത്തില്‍ വെച്ചത്.റെക്കോർഡ് തുകയ്ക്കാണ് ലേലത്തിൽ ബോൾ പോയത് ഏകദേശം രണ്ടേക്കാല്‍ കോടി രൂപ. ടോ ഹാങ്ക്സിന്റെ മികച്ച ചിത്രങ്ങളിലൊന്നാണ് റോബര്‍ട്ട് സിമിക്കിസ് സംവിധാനം ചെയ്ത ‘കാസ്റ്റ് എവേ’. ചിത്രത്തില്‍ വില്‍സണ്‍ എന്ന വോളിബോള്‍ പന്തും വളരെ പ്രധാനപ്പെട്ട കഥാപാത്രമാണ്. കൊറിയര്‍ സ്ഥാപനമായ ഫെഡക്സിലെ ജോലിക്കാരനായ ചക് നോളന്റ് എന്ന കഥാപാത്രത്തെയാണ് ടോം ഹാങ്കസ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.