തിരുവനന്തപുരം എംജി റോഡിൽ ഹോട്ടലിന് പാർക്കിംഗ് അനുവദിച്ച കരാർ കോർപറേഷൻ റദ്ദാക്കി.ഹോട്ടലുടമ കരാര്‍ ലംഘിച്ചുവെന്ന പേരിലാണ് അനുമതി റദ്ദാക്കിയത്. എന്നാല്‍, ഇങ്ങനെ ഒരു കരാര്‍ ഉണ്ടാക്കാന്‍ ട്രാഫിക് ഉപദേശക സമിതിക്കോ കോര്‍പ്പറേഷനോ അധികാരമില്ലെന്ന്് പരാതി ഉയര്‍ന്നതോടെയാണ് കരാര്‍ റദ്ദാക്കിയത്.ഇന്ന് നഗരസഭ കൗൺസിൽ യോഗം ചേരാനിരിക്കെയാണ് നടപടി. നഗരസഭയുടെ നടപടി ശരിയല്ലെന്ന് പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോർട്ട് ഉണ്ടായിരുന്നു. സി പി എം അനുകൂല വ്യാപാര സംഘടന നേതാവിനാണ് റോഡ് വാടകയ്ക്ക് നൽകിയത് . എംജി റോഡിലാണ് 5,000 രൂപ പ്രതിമാസ വാടകയ്ക്ക് നഗരസഭ സ്വകാര്യ ഹോട്ടലിന് പാർക്കിംഗ് സ്ഥലം അനുവദിച്ചത്.റോഡ് വാടകയ്ക്കു നല്‍കിയ ഭാഗത്ത് മറ്റു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് തടയുന്നോവെന്ന് പരിശോധിക്കാന്‍ കോര്‍പ്പറേഷന്‍ എന്‍ജിനിയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തിയിരുന്നു. കരാര്‍ ലംഘനമുണ്ടെന്നും കരാര്‍ റദ്ദാക്കണമെന്നും എന്‍ജിനിയറിങ് വിഭാഗം ശുപാര്‍ശ നല്‍കിയിരുന്നു.ഹോട്ടലിലെത്തുന്ന ആളുകൾക്ക് പാര്‍ക്കിങ്ങിന് അനുമതി നല്‍കുന്നതായാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍, കരാറിന്റെ നിയമപരമായ സാധുതയെക്കുറിച്ചോ ഗതാഗത ഉപദേശക സമിതിയുടെ അധികാരത്തെക്കുറിച്ചോ മേയറുടെ വിശദീകരണത്തില്‍ പറയുന്നില്ല.