രണ്ടില ചിഹ്നം ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതിയുടെ സ്റ്റേ. പി.ജെ. ജോസഫ് വിഭാഗം നൽകിയ ഹർജിയുടെ ഭാഗമായാണ് നടപടി.
വിഷയത്തില്‍ ഇടക്കാല സ്റ്റേ അനുവദിച്ച് ഹര്‍ജി ഫയലില്‍ സ്വീകരിക്കണമെന്നായിരുന്നു പി.ജെ. ജോസഫിന്റെ ആവശ്യം. ഇക്കാര്യം ഹൈക്കോടതി അംഗീകരിച്ചു.
ഒക്ടോബര്‍ ഒന്നിന് വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കും . ചിഹ്നം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ട്. എന്നാല്‍ പാര്‍ട്ടിയുടെ അവകാശത്തിനുമേല്‍ നിയമപരിശോധന നടത്തണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.