ഹെവൻസ് പ്രീ സ്കൂൾ കുന്ദമംഗലം സ്പോർട്സ് മീറ്റ് രണ്ട് ദിവസങ്ങളിലായി നടന്നു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു.മാക്കൂട്ടം ചാരിറ്റബിൾആൻഡ് എജുക്കേഷണൽ ട്രസ്റ്റ് മാനേജർ എം. സിബ്ഗത്തുള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ മാക്കൂട്ടം ചാരിറ്റബിൾ ആൻ്റ് എജുക്കേഷണൽട്രസ്റ്റ്ചെയർമാൻ പി എം ഷെരീഫുദ്ദീൻ,സെക്രട്ടറി അലി ആനപ്പാറ എന്നിവർ സർട്ടിഫിക്കറ്റും,മെഡലും വിജയികൾക്ക് നൽകി. പ്രിൻസിപ്പൽ ജസീന മുനീർ സ്വാഗതവും പ്രോഗ്രാം കൺവീനർ റിഷാന. എ. കെ നന്ദിയും പറഞ്ഞു.കുട്ടികളുടെ വിവിധയിനം കായിക പരിപാടികൾ അരങ്ങേറി. മെന്റർമാരായ റസീന റംസി അബ്ദുൽ ഹമീദ്, നാജിയ, റഹീമ ഷിറിൻ, ഷബ്‌ന, സജ്‌ന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി