National

‘എന്നെക്കുറിച്ച് ചിന്തിച്ചതിന് നന്ദി’:രത്തൻ ടാറ്റ വിടവാങ്ങുമ്പോൾ അദ്ദേഹം എക്‌സിൽ പങ്കുവെച്ച അവസാന പോസ്റ്റ് ശ്രദ്ധ നേടുകയാണ്

ഇന്ത്യക്കാർ മാത്രമല്ല. ലോകം മുഴുവൻ രത്തൻ ടാറ്റയുടെ വാക്കുകൾക്ക് കാത്തിരുന്നിട്ടുണ്ട്. വ്യവസായി എന്നതിലുപരി മനുഷ്യസ്‌നേഹിയായ ടാറ്റയെ എല്ലാവരും സ്നേഹിച്ചു. ഇന്ന് രത്തൻ ടാറ്റ വിടവാങ്ങുമ്പോൾ അദ്ദേഹം എക്‌സിൽ പങ്കുവെച്ച അവസാന പോസ്റ്റ് ശ്രദ്ധ നേടുകയാണ്. ഒക്ടോബർ 7 തിങ്കളാഴ്ചയാണ് ടാറ്റ അവസാനമായി എക്‌സിൽ കുറിച്ചത്. തൻ്റെ ആരോഗ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് ടാറ്റ പ്രതികരിച്ചത്. “എന്നെക്കുറിച്ച് ചിന്തിച്ചതിന് നന്ദി,” എന്നാണ് എക്‌സിലെ ടാറ്റയുടെ അവസാന വാക്കുകൾ. രണ്ട് ദിവസത്തിന് ടാറ്റ ജീവിതത്തിൽ നിന്നും മടങ്ങിയിരിക്കുകയാണ്. എപ്പോഴും സ്വയം നവീകരിച്ചുകൊണ്ടിരുന്ന ടാറ്റ സോഷ്യൽ മീഡിയകളിലും സജീവമായിരുന്നു. അഞ്ച് വർഷങ്ങൾക്ക് മുൻപ് ഒരു ഒക്ടോബറിൽ ആണ് രത്തൻ ടാറ്റ ഇൻസ്റ്റാഗ്രാമിൽ ആദ്യമായി പോസ്റ്റുമായി എത്തിയത്. “ഇന്റർനെറ്റിൽ താരമാകാൻ എനിക്കറിയില്ല, പക്ഷേ നിങ്ങളോടൊപ്പം ചേരുന്നതിൽ എനിക്ക് സന്തോഷമുണ്ട്!” എന്നായിരുന്നു ടാറ്റയുടെ ആദ്യ പോസ്റ്റ്. എക്‌സിൽ 13 ദശലക്ഷത്തിലധികം ഫോളോവേഴ്‌സും ഇൻസ്റ്റാഗ്രാമിൽ ഏകദേശം 10.5 ദശലക്ഷത്തിലധികം ഫോളോവേഴ്‌സും ടാറ്റയ്ക്ക് ഉണ്ടായിരുന്നു. ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ള ഇന്ത്യൻ സംരംഭകൻ രത്തൻ ടാറ്റയാണ്. എന്നാൽ ഇത് പലപ്പോഴും ടാറ്റയ്ക്ക് വെല്ലുവിളിയായിട്ടുണ്ട്. സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള കെട്ടിച്ചമച്ച പ്രസ്താവനകൾ മുതൽ കോവിഡ് -19 മഹാമാരിയെ കുറിച്ചുള്ള വ്യാജ അഭിപ്രായങ്ങൾ വരെ ടാറ്റയുടെ പേരിൽ പ്രചരിക്കപ്പെട്ടിരുന്നു. തന്നിൽ ആരോപിക്കപ്പെടുന്ന ഇത്തരം തെറ്റായ പ്രസ്താവനയ്ക്കെതിരെ പലപ്പോഴും ടാറ്റയ്ക്ക് പോരാടേണ്ടിവന്നു. അത്തരം സന്ദർഭങ്ങളിൽ പോലും, ടാറ്റ തൻ്റെ ശാന്തത വെടിഞ്ഞിരുന്നില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!