കോഴിക്കോട്: ‘മാവൂര്‍ കോഴിക്കോട് റോഡില്‍ ചെറൂപ്പ കുട്ടായി ബില്‍ഡിങ്ങിന് എതിര്‍വശത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു. പെരുവയല്‍ സ്വദേശി അബിന്‍ കൃഷ്ണ (21)ആണ് മരിച്ചത്. ഇന്ന് രാവിലെ 9:30 തോടെയാണ് അപകടമുണ്ടായത്.
പെരുവയല്‍ ഭാഗത്തുനിന്നും ചെറൂപ്പയിലേക്ക് സ്‌കൂട്ടറില്‍ വരുമ്പോള്‍ നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ തല്‍ക്ഷണം മരിച്ചു.
ചെറൂപ്പ ഇരുചക്രവാഹന ഷോറൂമിലെ ജീവനക്കാരനാണ് മരിച്ച അബിന്‍ കൃഷ്ണ.
അപകടം നടന്ന സ്ഥലത്ത് റോഡിന് കുറുകെ നേരത്തെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് വേണ്ടി കുഴി എടുത്തിരുന്നു.
ഇത് ടാറിങ് ചെയ്ത് അടച്ചെങ്കിലും ഈ ഭാഗത്തെ റോഡ് താഴ്ന്ന നിലയിലാണ്. ഇതില്‍ ഇറങ്ങി നിയന്ത്രണം വിട്ടതാണെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതില്‍ മറ്റൊരു ഇരുചക്ര വാഹനത്തിന്റെ ഹാന്റിലിന്ന് അബിന്‍ കൃഷ്ണസഞ്ചരിച്ച സ്‌കൂട്ടര്‍ തട്ടിയതായി സൂചനയുണ്ട്. ഇതു കേന്ദ്രീകരിച്ചും മാവൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തെ തുടര്‍ന്ന് മാവൂര്‍ കോഴിക്കോട് റോഡില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. മാവൂര്‍ പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.