വല നിറച്ച് ബ്രസീൽ ബൊളീവിയെ തകർത്തു

0
109

2022 ലോകകപ്പ് യോഗ്യതാ റൗണ്ട് പോരാട്ടത്തിന്റെ ആദ്യ മത്സരത്തിൽ തന്നെ ബ്രസീലിന് വൻ വിജയം. ബൊളീവിയയെ നേരിട്ട ബ്രസീൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്മു വിജയിച്ചത്. ഏകപക്ഷീയമായി കളം നിറഞ്ഞ ബ്രസീൽ, ദുർബലരായ ബൊളീവിയെ തകർത്തെറിഞ്ഞു.

ബ്രസീലിന്റെ കോപ അമേരിക്ക കഴിഞ്ഞ ശേഷമുള്ള ഏറ്റവും മികച്ച പ്രകടനവും ഇന്ന് കാണാനായി. 5 ഗോളിൽ നിന്നത് ബൊളീവിയയുടെ ഭാഗ്യമെന്ന് പറയാം.ലിവർപൂൾ ജേഴ്സിയിൽ ഗോളടിക്കാൻ ബുദ്ധിമുട്ടുന്ന ഫർമീനോ ആണ് ഇന്ന് ഇരട്ട ഗോളുകളുമായി ബ്രസീൽ നിരയിൽ മികച്ചു നിന്നത്. 30, 49 മിനുട്ടുകളിൽ ആയിരുന്നു ഫർമീനോയുടെ ഗോളുകൾ. പി എസ് ജി താരം മാർക്കിനോസ് ഒരു ഗോളും ബാഴ്സലോണ താരം കൗട്ടീനോ ഒരു ഗോളും നേടി. ബാക്കിയുള്ള ഒരു ഗോൾ സെൽഫ് ഗോളായിരുന്നു. സൂപ്പർ താരം നെയ്മർ ഗോൾ ഒന്നും നേടിയില്ല എങ്കികും രണ്ട് അസിസ്റ്റുകൾ സംഭാവന ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here