റഷ്യൻ അധിനിവേശത്തിനിടെ മരിച്ച അമ്മക്ക് മകൾ എഴുതിയ വൈകാരികമായ കത്ത് ട്വിറ്ററിലൂടെ പങ്ക് വെച്ച് യുക്രൈൻ ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവ് ആന്റണ്‍ ഗെരാഷ്‌ഗോ. ഒരു നല്ല മകളാകാന്‍ താന്‍ എപ്പോഴും ശ്രമിക്കുമെന്നും നമുക്കിനി സ്വര്‍ഗത്തില്‍ കാണാമെന്നും അമ്മയോട് കത്തിലൂടെ അറിയിക്കുകയാണ് ഒമ്പത് വയസുകാരിയായ മകള്‍.
കത്തിന്റ പൂര്‍ണരൂപം ഇങ്ങനെയാണ്-
‘മമ്മാ…
മാര്‍ച്ച് 8ന് ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്ന സമ്മാനമാണ് ഈ കത്ത്. ഏറ്റവും നല്ല ഒമ്പത് വര്‍ഷകാലം എനിക്ക് സമ്മാനിച്ചതിന് നന്ദി. എന്റെ കുട്ടികാലത്തിന് ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ലോകത്തെ ഏറ്റവും മികച്ച അമ്മ നിങ്ങളാണ്. എന്റെ ഓര്‍മ്മയില്‍ നിങ്ങള്‍ എപ്പോഴും ഉണ്ടാവും. സ്വര്‍ഗത്തില്‍ നിങ്ങള്‍ സന്തോഷവതിയായിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവിടെവെച്ച് നമുക്ക് കണ്ടുമുട്ടാം. സ്വര്‍ഗത്തില്‍ എത്താനും നല്ലകുട്ടിയാവാനും ഞാന്‍ ശ്രമിക്കും.’ കത്തില്‍ പറയുന്നു.