ഹിമാചല്‍ പ്രദേശ് പിടിച്ചെടുത്ത് കോൺഗ്രസ്.തുടർ ഭരണം നേടാമെന്ന ബി ജെ പിയുടെ പ്രതീക്ഷകള്‍ക്ക് വന്‍ തിരിച്ചടി നൽകിയാണ് കോൺഗ്രസ് സംസ്ഥാനത്ത് വീണ്ടും അധികാരത്തിലേറുന്നത്.നിലവിൽ 39 സീറ്റുകൾ നേടിയ കോൺഗ്രസ് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണ നീക്കം ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. അതേസമയം ഹിമാചലിൽ തെരഞ്ഞെടുക്കപ്പെട്ട എല്ലാ കോൺഗ്രസ് എം.എൽ.എമാരെയും ഉടൻ ചണ്ഡീഗഡിലേക്ക് മാറ്റും. ഹൈക്കമാൻഡ് നിർദേശ പ്രകാരമാണ് കോൺഗ്രസ് നടപടി. എംഎൽഎമാർക്കായി മൊഹാലിയിൽ ഹോട്ടൽ ബുക്ക് ചെയ്തിട്ടുണ്ടെന്ന് പാർട്ടി ഉന്നത വൃത്തങ്ങൾ അറിയിച്ചു.പാര്‍ട്ടിയുടെ വിജയത്തിനായി പരിശ്രമിച്ച ഓരോ പ്രവർത്തകരെയും നേതാക്കളെയും ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ അഭിനന്ദിച്ചു. പ്രവര്‍ത്തകരുടേയും നേതാക്കളുടേയും കൂട്ടായ പ്രവർത്തനമാണ് ഈ വിജയത്തിന് കാരണം. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയും വിജയത്തിന് സഹായകരമായി. സോണിയ ഗാന്ധിയുടെ അനുഗ്രഹവും, പ്രിയങ്കാ ഗാന്ധിയുടെ പ്രയത്നവും വിജയത്തിന് ഘടകങ്ങളായെന്നും ഖർഗെ കൂട്ടിച്ചേർത്തു.