പാരിസ്: ഒളിംപിക്സ് ഗുസ്തിയില്‍ പുരുഷ വിഭാഗം 57 കിലോ പോരാട്ടത്തില്‍ ഇന്ത്യയുടെ അമന്‍ ഷെരാവത് ക്വാര്‍ട്ടറില്‍.
പ്രീ ക്വാര്‍ട്ടറില്‍ വടക്കന്‍ മാസിഡോണിയ താരം വ്ലാദിമിര്‍ ഇഗോര്‍വിനെയാണ് അമന്‍ വീഴ്ത്തിയത്. പ്രീ ക്വാര്‍ട്ടറില്‍ ആധികാരിക വിജയമാണ് താരം സ്വന്തമാക്കിയത്. 10-0 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരം അവസാന എട്ടിലേക്ക് കടന്നത്.
അതിനിടെ വനിതകളില്‍ ഇതേ കിലോ വിഭാഗത്തില്‍ തന്നെ മത്സരിച്ച അന്‍ഷു പ്രീ ക്വാര്‍ട്ടറില്‍ അമേരിക്കന്‍ താരം ഹെലെന്‍ ലുയിസ് മരോലിസിനോടു പരാജയപ്പെട്ടു. തോറ്റെങ്കിലും താരത്തിനു വെങ്കല പ്രതീക്ഷ ബാക്കി നില്‍ക്കുന്നു. താരം റെപ്പെഷാഗെ റൗണ്ടില്‍ മത്സരിക്കും.