കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ പിന്തുണ തേടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള സംഘത്തിന്റെ പ്രവര്‍ത്തന മികവിന് നന്ദി അറിയിച്ചകൊണ്ടാണ് പിന്തുണ അഭ്യര്‍ത്ഥിച്ചത്.
നിലവിലെ സാഹചര്യം നേരിടാന്‍ മഹാരാഷ്ട്രയ്ക്ക് കേരളത്തിന്റെ സഹായം ആവശ്യമാണ്. ഇതിനായി കേരളത്തില്‍ നിന്നുള്ള കൂടുതല്‍ വിദഗ്ധരുടെ ആരോഗ്യസേവനം ആവശ്യമാണെന്നാണ് കേരളത്തിനയച്ച കത്തില്‍ ഉദ്ധവ് താക്കറേ പറഞ്ഞിരിക്കുന്നത്. പ്രളയ സമയത്ത് മഹാരാഷ്ട്ര കേരളത്തിന് സഹായം നല്‍കിയിരുന്ന കാര്യവും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.