എൻ ഐ ടി കോട്ടേഴ്സിൽ ദമ്പതികൾ തീ പൊള്ളലേറ്റു മരിച്ച നിലയിൽ
കോഴിക്കോട്: എൻ.ഐ.ടി കോട്ടേർസിൽ ദമ്പതികളെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുലർച്ചെ നാല് മണിയോടു കൂടെയായിരുന്നു സംഭവം. എൻ.ഐ.ടി ജീവനക്കാരായ അജയകുമാർ (56 ), ലില്ലി (48 ) എന്നിവരാണ് മരിച്ചത്.
ആത്മഹത്യയാണെന്ന സംശയം നിലനിൽക്കുന്നുണ്ട്. പാചകവാതക സിലിണ്ടർ അടുക്കളയിൽ നിന്നും റൂമിലേക്ക് മാറ്റി തീ കത്തിക്കുകയായിരുന്നു എന്നാണ് സംശയം. പോലീസ് അസിസ്റ്റന്റ് കമ്മീഷൻ സുദർശൻ, ഫയർഫോഴ്‌സ്, എസ് ഐ അബ്ദുൾ റഹ്മാൻ , കുന്ദമംഗലം എസ് ഐഅഷ്‌റഫ് തുടങ്ങിയവർ സ്ഥലത്തു എത്തിയിട്ടുണ്ട്. പോലിസിന്റെ നേതൃത്തിലുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.