News

കടകൾ തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ

1.സ്ഥാപനങ്ങൾ സർക്കാർ നിർദ്ദേശം അനുസരിച്ച് ജീവനക്കാരുടെ എണ്ണം ക്രമീകരിക്കുക.

2.മുഴുവൻ ജീവനക്കാരും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കണം.

3.സാമൂഹ്യ അകലം പാലിക്കുവാൻ കഴിയുന്ന തരത്തിൽ ജോലിയും, ജോലി സ്ഥലവും ക്രമീകരിക്കുക.

4.സ്ഥാപനത്തിലേക്ക് ഒരു പ്രവേശന കവാടം മാത്രം അനുവദിക്കുക.

5.പ്രവേശന കവാടത്തിലും ആവശ്യമുള്ള മറ്റ് ഇടങ്ങളിലും കൈ കഴുകുന്നതിന് സോപ്പും വെള്ളവും ലഭ്യമാക്കുക.

6.സാനിറ്റൈസർ ലഭ്യമാക്കുക.

7.പനി, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവരെ ജോലിയിൽ നിന്നും ഒഴിവാക്കി എത്രയും വേഗം തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ വിവരം അറിയിക്കുക.

8.സ്ഥാപനത്തിലേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വാഹനങ്ങളുടെ ഡ്രൈവർ, ക്ലീനർ എന്നിവർ സ്ഥാപനത്തിലെ മറ്റു ജോലിക്കാരുമായി സമ്പർക്കപെടുന്നത് കർശനമായി ഒഴിവാക്കുക.

9.സ്ഥാപനത്തിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കുക.

10.സ്ഥാപനവും പരിസരവും എല്ലാദിവസവും അണുവിമുക്തമാക്കുന്നതിന് നടപടി സ്വീകരിക്കുക.

11. 60 വയസിനു മുകളിൽ പ്രായമുള്ളവരെ ജോലിയിൽ നിന്നും വിട്ടുനിൽക്കുവാൻ അനുവദിക്കുക.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!