National

ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ ആദ്യ ആഴ്ച 64 വിമാനങ്ങള്‍

ദുബൈ: വിവിധ വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വിമാനങ്ങള്‍ മറ്റന്നാള്‍ മുതല്‍ സര്‍വീസ് ആരംഭിക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ സര്‍വീസുകളുണ്ടാവുക. ആദ്യ ആഴ്ച തന്നെ യു.എ.ഇയില്‍ നിന്ന് വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് പത്ത് വിമാനങ്ങള്‍ പറക്കും. സൗദിയില്‍ നിന്നും കുവൈത്തില്‍ നിന്നും ഒരാഴ്ചക്കുള്ളില്‍ അഞ്ചു സര്‍വീസാണുള്ളത്. ഒമാനില്‍ നിന്നും ബഹ്‌്ൈറനില്‍ നിന്നും രണ്ടും, ഖത്തറില്‍ നിന്ന് മൂന്നും വിമാനങ്ങള്‍ ആദ്യ ആഴ്ച സര്‍വീസ് നടത്തും.

ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ഓരോ വിമാനത്തിലും ഏകദേശം 200 യാത്രക്കാരെ വീതവും അമേരിക്കയില്‍ നിന്നുള്ള വിമാനത്തില്‍ 300 പേരെയും മറ്റിടങ്ങളില്‍ നിന്ന് 250 പേരെ വീതവും എത്തിക്കാനാണ് പദ്ധതി. ആദ്യ ദിവസം 2300 പേരെ ഇന്ത്യയിലേക്ക് കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷ.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!