പി. ജയരാജനെ പിന്തുണച്ച് മകൻ ജെയിൻ രാജ്. സിപിഎമ്മില്‍ നിന്നും അവഗണന നേരിടുന്നുവെന്ന് ആക്ഷേപം ഉയരുന്നതിനിടെയാണ് പിന്തുണയുമായി മകന്‍ എത്തിയത്. ‘ആരൊക്കെ തള്ളിപ്പറഞ്ഞാലും എന്നും എപ്പോഴും ഇടനെഞ്ചില്‍ തന്നെ’ – ജയരാജന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ജയിന്‍ രാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇടംപിടിക്കാതിരുന്നതിനെ തുടർന്ന് ജയരാജനെ പിന്തുണച്ച് സാമൂഹിക മാധ്യമങ്ങളിലും പ്രചാരണം നടക്കുന്നുണ്ട്. പി.ജയരാജൻ സെക്രട്ടേറിയറ്റിൽ ഇല്ല, പക്ഷേ ജനങ്ങളോടൊപ്പം ഉണ്ട്. സ്ഥാനമാനങ്ങളിൽ അല്ല, ജനഹൃദയങ്ങളിലാണ് സ്ഥാനം. സഖാവ് പി.ജെ എന്നാണ് റെഡ് ആര്മി എന്ന പേജിൽ തുണച്ചെത്തിയ കുറിപ്പ്. അതേസമയം, എന്നാൽ പൊതുപ്രവര്‍ത്തകന് പദവിയല്ല നിലപാടാണ് പ്രധാനമെന്ന് പി. ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.