kerala Kerala

ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്യുന്നു

കോഴിക്കോട്: പ്രമുഖ വ്യവസായിയും സിനിമ നിര്‍മാതാവുമായ ഗോകുലം ഗോപാലനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യംചെയ്യുന്നു. കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് കോഴിക്കോട്ടെ ഗോകുലം ഗ്രൂപ്പിന്റെ ഓഫിസില്‍ വെച്ച് ഇദ്ദേഹത്തെ ചോദ്യംചെയ്യുന്നത്.

ഗോകുലം ഗ്രൂപ്പിന്റെ ഓഫിസുകളില്‍ റെയ്ഡ് നടത്തുന്നതിനിടെയാണ് ഇ.ഡി ഗോകുലം ഗോപാലനെ ചോദ്യംചെയ്യുന്നത്. വടകരയിലെ ഇദ്ദേഹത്തിന്റെ വീട്ടിലെത്തി ചോദ്യംചെയ്യാനായിരുന്നു ഇ.ഡി നീക്കം. എന്നാല്‍, ഗോകുലം ഗോപാലന്‍ കോഴിക്കോട്ടെ ഓഫിസിലേക്കെത്തുകയായിരുന്നു.

ചെന്നൈ കോടമ്പാക്കത്തുള്ള ഗോകുലം ധനകാര്യ സ്ഥാപനങ്ങളിലും കോഴിക്കോട് അരയിടത്തുപാലത്തുള്ള ഗോകുലം ഗ്രാന്റ് കോര്‍പ്പറേറ്റ് ഓഫിസിലും ഇ.ഡി റെയ്ഡ് നടത്തുകയാണ്. ചിട്ടി ഇടപാടിന്റെ പേരില്‍ ഫെമ നിയമ ലംഘനം നടത്തി എന്ന ആരോപണത്തിലാണ് പരിശോധന.

എമ്പുരാന്‍ സിനിമ ദേശീയതലത്തില്‍ വിവാദമായിരിക്കെയാണ് സിനിമയുടെ നിര്‍മാതാക്കളിലൊരാളായ ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളില്‍ ഇ.ഡി റെയ്ഡ്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!