
എമ്പുരാൻ ചിത്രത്തിന്റെ നിർമാതാവും വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫിസിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തി.കേരളത്തിൽ നിന്നുള്ള ഇ.ഡി സംഘമാണ് റെയ്ഡ് നടത്തുന്നതെന്നാണ് വിവരം.ഇന്നു രാവിലെയാണ് ചെന്നൈ കോടമ്പാക്കത്തുള്ള ധനകാര്യ സ്ഥാപനത്തിന്റെ ഓഫിസിൽ ഉദ്യോഗസ്ഥർ റെയ്ഡ് ആരംഭിച്ചത്. റെയ്ഡിന്റെ വിശദാംശങ്ങൾ പറത്തുവന്നിട്ടില്ല. എമ്പുരാൻ ചിത്രത്തിന്റെ നിർമാതാവ് കൂടിയാണ് ഗോകുലം ഗോപാലൻ. ചിത്രം റിലീസായതിനു പിന്നാലെ ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇ.ഡി ഗോകുലത്തിന്റെ ഓഫിസിൽ റെയ്ഡ് നടത്തുന്നതെന്നാണ് സൂചന