
വീണാ വിജയനെതിരായ എസ്എഫ്‌ഐഒ നടപടിയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ രംഗത്തെത്തി. എസ്എഫ്ഐഒ നാടകം രാഷ്ട്രീയ അജണ്ടയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു.എസ്എഫ്ഐഒ കേസ് നിയമപരമായി നിലനിൽക്കുന്നതല്ല. കേസിൽ വിശദമായ വാദം കേൾക്കുന്നതിനിടയിലെ എസ്എഫ്ഐ ഒ നീക്കം ഗൗരവമായി പരിശോധിക്കണം. വഴിവിട്ട ഒരു സഹായവും മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു