National News

ഡല്‍ഹി മുനിസിപല്‍ ഉപതെരഞ്ഞെടുപ്പ്;നാല് വാര്‍ഡുകൾ ഭരണകക്ഷിയായ ആംആദ്മിയ്ക്ക്; ഒരു വാര്‍ഡ് കോണ്‍ഗ്രസിന്

ഡല്‍ഹിയില്‍ നടന്ന മുനിസിപല്‍ കോര്‍പ്പറേഷന്‍ ഉപതെരഞ്ഞെടുപ്പില്‍ അഞ്ച് വാര്‍ഡുകളില്‍ നാല് വാര്‍ഡുകളിലും ഭരണകക്ഷിയായ ആംആദ്മിയ്ക്ക് ജയം. അവശേഷിക്കുന്ന ഒരു വാര്‍ഡ് കോണ്‍ഗ്രസും സ്വന്തമാക്കിയതോടെ ബിജെപിക്ക് ഒരു അക്കൗണ്ട് പോലും തുറക്കാനായില്ല.

ഡല്‍ഹിയിലെ അഞ്ച് വാര്‍ഡുകളിലായി കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് വാര്‍ഡുകളില്‍ ഒന്ന് ബിജെപിയുടെ കൈവശമായിരുന്നു. എന്നാല്‍ ഫലം പുറത്ത് വന്നപ്പോള്‍ പുതിയ വാര്‍ഡുകള്‍ നേടാനായില്ലെന്ന് മാത്രമല്ല, കയ്യിലുണ്ടായിരുന്ന വാര്‍ഡും ബിജെപിക്ക് നഷ്ടമായി. ഞായറാഴ്ച്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ 50 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.

തെഞ്ഞെടുപ്പ് നടന്ന കല്യാണ്‍പുരി, ഷാലിമാര്‍ ബാഗ് നോര്‍ത്ത്, ത്രിലോക്പുരി, രോഹിണി സി വാര്‍ഡുകളിലാണ് ആംആദ്മിയുടെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. 7, 259 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കല്ല്യാണ്‍പൂരില്‍ ആപ്പ് സ്ഥാനാര്‍ത്ഥിയായ ധീരേന്ദ്ര കുമാറിന്റെ വിജയം. ചൗഹാന്‍ ബംഗാര്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുബൈര്‍ അഹമ്മദ് 10,642 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആപ്പിന്റെ മുഹമ്മദ് ഇഷ്‌റാഖ് ഖാനെ പരാജയപ്പെടുത്തിയത്.

വിജയിച്ച പാര്‍ട്ടിപ്രവര്‍ത്തകരെ അഭിനന്ദിച്ചുകൊണ്ട് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രംഗത്തെത്തി. ‘ഇന്ന് ബിജെപിയെ പിന്തള്ളി, വരുന്ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഇതാവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി കെജ്‌രിവാളിന്റെ രാഷ്ട്രീയവും ആത്മാര്‍ത്ഥതയും അതില്‍ പ്രതിഫലിക്കും’, അദ്ദേഹം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!