ഭോപ്പാലിൽ വിളിക്കാത്ത വിവാഹത്തിന് പോയതിന് എംബിഎ വിദ്യാർത്ഥിയെ കൊണ്ട് പത്രം കഴുകിച്ചുപിടിക്കപ്പെട്ടതോടെയാണ് ജബൽപൂർ സ്വദേശിയായ എംബിഎ വിദ്യാർത്ഥിയെ വിവാഹം നടത്തിയ കുടുംബം ഇത്തരത്തിൽ അധിക്ഷേപിച്ചത്.വിദ്യാർത്ഥി പാത്രം കഴുകുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വളരെ വേഗം തന്നെ പ്രചരിച്ചു. അതിൽ എല്ലാവരും ചേർന്ന് അവനെ കൊണ്ട് പാത്രം കഴുകിപ്പിക്കുന്നതും അവൻ പാത്രം കഴുകുന്നതും കാണാം. ഒന്നാം വർഷ എംബിഎ വിദ്യാർത്ഥിയാണ് വീഡിയോയിൽ എന്ന് പറയുന്നു. വീഡിയോയിൽ ഒരാൾ വിദ്യാർത്ഥിയോട് അവൻ വിവാഹത്തിന് ചെന്നതുമായി ബന്ധപ്പെട്ട് അനേകം ചോദ്യങ്ങൾ ചോദിക്കുന്നത് കേൾക്കാം. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഭിന്നാഭിപ്രായങ്ങളാണ് വരുന്നത്.വിളിക്കാതെ വിവാഹത്തിന് പോകുന്നത് തെറ്റാണെങ്കിലും ഇത്തരത്തിൽ ഒരു മനുഷ്യനെ അപമാനിക്കാൻ ആർക്കും അധികാരമില്ലെന്ന് ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.