കോഴിക്കോട് : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കുറിച്ച് കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രസ്താവന അൽപത്തം നിറഞ്ഞതാണെന്നു കെ പി സി സി മൈനോറിറ്റി ഡിപ്പാർട്മെന്റ് സംസ്ഥാന കോ ഓർഡിനേറ്റർ നിസാർ ഒളവണ്ണ, കോഴിക്കോട് ജില്ലാ ചെയർമാൻ എം കെ ബീരാൻ എന്നിവർ ആരോപിച്ചു.
രമേശ് ചെന്നിത്തലയെ ഉപദേശിക്കാൻ കോടിയേരി വളർന്നിട്ടില്ല. മതേതര മുന്നണിക്ക് നേതൃത്വം നൽകുന്ന പ്രതിപക്ഷ നേതാവിനെ ഒറ്റതിരിഞ്ഞു ആക്രമിക്കാൻ കേരളത്തിലെ മതേതര മനസ്സ് അനുവദിക്കില്ല എന്നും നേതാക്കൾ കൂട്ടി ചേർത്തു.
മരുതോങ്കര പഞ്ചായത്തിലെ നെരയങ്കോട്ടു പള്ളിമുതവല്ലിക്ക് നേരെയുണ്ടായ പോലീസ് അതിക്രമം പ്രതിഷേധാർഹമാണ്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നിസാർ ഒളവണ്ണയും എം കെ ബീരാനും ആവശ്യപ്പെട്ടു.