ന്യൂ ഡൽഹി: രാജ്യത്ത് കോവിഡ് ഭീതി തുടരുന്നു. 24 മണിക്കൂറില്‍ പുതുതായി 8392 പുതിയ രോഗികൾ. തുടർച്ചയായി രോഗികളുടെ എണ്ണം രാജ്യത്ത് എട്ടായിരം കടന്നിരിക്കുകയാണ്. രോഗവ്യാപനത്തിന്റെ നാലാം ഘട്ടത്തിലാണ് രാജ്യത്ത് വ്യാപനം ശക്തമായി തുടരുകയാണ്. അഞ്ചാം ലോക്ക് ഡൗണിൽ വലിയ രീതിയിലുള്ള ഇളവുകൾ കൂടി വരുമ്പോൾ ഇനിയും കണക്കുകൾ കൂടുമോ എന്ന ഭീതിയിലാണ് അധികൃതർ. ആകെ രോഗികളുടെ എണ്ണം 1,90,535 ആയി ഉയര്‍ന്നു.
24 മണിക്കൂറിനിടെ 230 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 5394 ആയി.
91,818 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായിട്ടുള്ളത്. മഹാരാഷ്ട്രയില്‍ 67655 പേര്‍ക്കാണ് രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. 2286 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗുജറാത്തില്‍ 16779 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.